ഭാരത് ധര്മ്മ ജന സേന BDJS THALAVADYഭാരത് ധര്മ്മ ജന സേന BDJS THALAVADY

ഭാത് ധര്മ്മ ജന സേന
ഭാത് ധര്മ്മ ജന സേന

SUBASH VASU

Thursday 8 September 2016

കരുത്തുറ്റ ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍റെ 79 ാമത്ജന്മദിനാശംസകള്‍....

ഈഴവ സമുദായത്തിന്‍റെ ആത്മാഭിമാനം... നട്ടെല്ലുയര്‍ത്തിപ്പിടിച്ച് ഞാന്‍ ഈഴവനാണെന്ന് പറയാന്‍ തക്കവണ്ണം സമുദായത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിച്ച നേതാവ്...ചങ്കൂറ്റത്തിന്‍റെ പര്യായം...സ്നേഹത്തിന്‍റെ പ്രതിരൂപം...ആര്‍ക്കും മാതൃകയാക്കാവുന്ന കുടുംബ ഗൃഹനാഥന്‍...20 വര്‍ഷം തുടര്‍ച്ചയായി സമുദായത്തെ നയിച്ച് മുന്നേറുന്ന ഒരേയൊരു നേതാവ്...കൂടെയുള്ള പ്രവര്‍ത്തകരെ രക്തസാക്ഷികളാകാന്‍ തള്ളിവിട്ട് സ്വന്തം മക്കളെ വിദേശത്തും കോര്‍പ്പറേറ്റ് കമ്പനികളിലുമൊക്കെ സംരക്ഷിച്ച് ഒളിപ്പിച്ചു വെക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ചുട്ട മറുപടിയുമായി കരുത്തനായ ഒരു യുവ നേതാവിനെ സമുദായത്തിനും ദേശീയ രാഷ്ട്രീയത്തിനും സമ്മാനിച്ച നേതാവ്...ഇതൊക്കെയാണ് ശ്രീ വെള്ളാപ്പള്ളി നടേശന്‍. സാദാ പ്രവര്‍ത്തകരെപ്പോലും സ്നേഹംകൊണ്ട് തോല്‍പ്പിച്ചു കളയുന്ന വ്യക്തിത്വം...
എസ്.എന്‍.ഡി.പിയുടെ എക്കാലത്തെയും കരുത്തുറ്റ ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍റെ 79 ാമത് ജന്മദിനമാണ് ഇന്ന്.
അദ്ദേഹത്തിന് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നമ്മെ നയിക്കാനുള്ള ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെയെന്ന് ആത്മാര്‍ത്ഥമായിപ്രാര്‍ത്ഥിക്കുന്നു.

ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍....
#ഗുരു എന്‍റെ_ദൈവം,വെള്ളാപ്പള്ളി എന്‍റെ_നേതാവ്
Image may contain: 1 person , people smiling

Friday 2 September 2016

ബി.ഡി.ജെ. എസ്‌ കൂടുതല്‍ ബൂത്ത് കമ്മറ്റി കളുള്ള കേരളത്തിലെ രണ്ടാമത്തെ പാര്ട്ടി

ഭാരത് ധര്‍മ്മജന സേന തൃശൂര്‍ ജില്ലാകമ്മറ്റി പ്രഖ്യാപനം നടന്നു.തൃശൂരില്‍ നടന്ന പ്രസ്സ് മീറ്റില്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി ജനറല്‍ സെക്രട്ടറി ശ്രീ T V ബാബു,കേന്ദ്ര നേതാക്കളായ അഡ്വ സംഗീതാ വിശ്വനാഥന്‍,ശ്രീ ഉണ്ണികൃഷ്ണന്‍,പാര്‍ട്ടി നേതാവ് ശ്രീ K K ബിനു,ശ്രീ K V സദാനന്ദന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 ബി.ഡി.ജെ. എസ്‌ കൂടുതല്‍  ബൂത്ത് കമ്മറ്റി കളുള്ള കേരളത്തിലെ  രണ്ടാമത്തെ പാര്ട്ടി 
വളെരെ  കുറഞ്ഞ കാലം  കൊണ്ട്  സി.പി.എം  .കഴിഞ്ഞാല്‍ കൂടുതല്‍  ബൂത്ത് കമ്മറ്റി കളുള്ള  പാര്ട്ടി യായ് ബി.ഡി.ജെ. എസ്‌മാറിയെന്ന്  പാര്ട്ടി  കേന്ദ്ര കമ്മറ്റി  അദ്ധ്യ ക്ഷന്‍  തുഷാര്‍ വെള്ളാപ്പള്ളി
60 -90  ദിവസങ്ങള്‍ ക്കുളില്‍  കേരളത്തിലെ 80 ശതമാനം സ്ഥലത്തും  ബൂത്ത് കമ്മറ്റിക്കള്‍ രുപീകരിക്കും
40 ശതമാനം സ്ഥലത്തും  ബൂത്ത് കമ്മറ്റിക്കള്‍ രുപീകരിച്ചു കഴിഞ്ഞു
ഏഴു ജില്ലാ കമ്മറ്റികളും പ്രഖ്യാപിച്ചു ,വനിതാ ,യുവജന ,തൊഴിലാളി ,പോഷക  സംഘടനകള്‍  ഒരു മാസത്തിനുള്ളില്‍  രുപം കൊടുക്കും  തൃശുര്‍ പാലക്കാട്  ജില്ലാ കമ്മറ്റികള്‍  പുനഃ സംഘടിപ്പിച്ചു . ബി. ജെ .പി യു മായ്  ഉണ്ടാക്കിയ സഖ്യം തൃപ് തികരം 


ബി.ഡി.ജെ.എസിന്‍റെ തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി
 ശ്രീ K V സദാനന്ദന്‍ (പ്രസിഡന്‍റ്),
ശ്രീ KR ദിനേശന്‍,അഡ്വ സതീന്ദ്രന്‍,ശ്രീ ഉണ്ണികൃഷ്ണ മേനോന്‍(വൈസ് പ്രസിഡന്‍റുമാര്‍),
ശ്രീ ഉണ്ണികൃഷ്ണന്‍ തഷ്ണത്ത്,ശ്രീ T D ശ്രീലാല്‍,ശ്രീ K V ശിവന്‍(ജനറല്‍ സെക്രട്ടറിമാര്‍).
ശ്രീ ലോജിനന്‍ അമ്പാട്ട്,ശ്രീ T S രാധാകൃഷ്ണന്‍,ശ്രീ M K ബ്രുഗുണന്‍(സെക്രട്ടറിമാര്‍),
ശ്രീ അതുല്ല്യ ഘോഷ്(ട്രഷറര്‍) എന്നിവരെ നിയമിച്ചു.
ഭാരത് ധര്‍മ്മജന സേന തൃശൂര്‍ ജില്ലാകമ്മറ്റി പ്രഖ്യാപനം നടന്നു.തൃശൂരില്‍ നടന്ന പ്രസ്സ് മീറ്റില്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി ജനറല്‍ സെക്രട്ടറി ശ്രീ T V ബാബു,കേന്ദ്ര നേതാക്കളായ അഡ്വ സംഗീതാ വിശ്വനാഥന്‍,ശ്രീ ഉണ്ണികൃഷ്ണന്‍,പാര്‍ട്ടി നേതാവ് ശ്രീ K K ബിനു,ശ്രീ K V സദാനന്ദന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ബി.ഡി.ജെ.എസിന്‍റെ തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി
 ശ്രീ K V സദാനന്ദന്‍ (പ്രസിഡന്‍റ്),
ശ്രീ KR ദിനേശന്‍,അഡ്വ സതീന്ദ്രന്‍,ശ്രീ ഉണ്ണികൃഷ്ണ മേനോന്‍(വൈസ് പ്രസിഡന്‍റുമാര്‍),
ശ്രീ ഉണ്ണികൃഷ്ണന്‍ തഷ്ണത്ത്,ശ്രീ T D ശ്രീലാല്‍,ശ്രീ K V ശിവന്‍(ജനറല്‍ സെക്രട്ടറിമാര്‍).
ശ്രീ ലോജിനന്‍ അമ്പാട്ട്,ശ്രീ T S രാധാകൃഷ്ണന്‍,ശ്രീ M K ബ്രുഗുണന്‍(സെക്രട്ടറിമാര്‍),
ശ്രീ അതുല്ല്യ ഘോഷ്(ട്രഷറര്‍) എന്നിവരെ നിയമിച്ചു.

ബി.ഡി.ജെ.എസ് പറവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന ശ്രീ M C വേണുവിന്‍റെ കുടുംബത്തിന് താങ്ങായി ബി.ഡി.ജെഎസ്. വേണുവിന്‍റെ കുടുംബത്തിന് വീടുവെച്ച് നല്‍കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീ തുഷാര്‍ വെള്ളാപ്പള്ളി.

ബി.ഡി.ജെ.എസ് പറവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന ശ്രീ M C വേണുവിന്‍റെ കുടുംബത്തിന് താങ്ങായി ബി.ഡി.ജെഎസ്.
വേണുവിന്‍റെ കുടുംബത്തിന് വീടുവെച്ച് നല്‍കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീ തുഷാര്‍ വെള്ളാപ്പള്ളി.
 

സി.പി.എം മുത്തകുന്നം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ശ്രീ വേണുവിന്‍റെ കുടുംബത്തെ കാണാന്‍ വാവക്കാടുള്ള അദ്ദേഹത്തിന്‍റെ സഹോദരന്‍റെ വീട്ടിലെത്തിയപ്പോഴാണ് ശ്രീ തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്.കൂടാതെ മക്കളായ ശ്രീലക്ഷ്മി,ആദിജിത്ത് എന്നിവര്‍ക്ക് ഉപരി പഠനത്തിനുള്ള മുഴുവന്‍ ചിലവും പാര്‍ട്ടി തന്നെ വഹിക്കും.ശ്രീ ലക്ഷ്മി ബി.കോം വിദ്യാര്‍ത്ഥിനിയും ആദിജിത്ത് പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയുമാണ്.സാമ്പത്തിക ബാദ്ധ്യത കാരണം കഴിഞ്ഞ ഡിസംബറില്‍ സ്വന്തം വീട് വിറ്റ് വാടക വീട്ടിലേക്ക് മാറിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ സുധക്ക്എസ്.എന്‍ കോളേജില്‍ ജോലി നല്‍കിയിരുന്നു.
സി.പി.എമ്മിന്‍റെ വധഭീഷണിയും മാനസിക പീഢനവും കാരണം സംശയാസ്പദമായ രീതിയില്‍ മരണപ്പെട്ട് നമ്മോട് വിടപറഞ്ഞ ബി.ഡി.ജെ.എസ് നേതാവ് ശ്രീ M C വേണുവിന്‍റെ പറവൂരിലെ ഭവനം സന്ദര്‍ശിച്ചു.മകനോടും കുടുംബത്തോടുമൊപ്പം ഒരു മണിക്കൂറോളം ചിലവിടുകയും കുടുംബത്തെ സമാശ്വസിപ്പിക്കുകയും ചെയ്തു.പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകര്‍ എന്നോടൊപ്പമുണ്ടായിരുന്നു.അദ്ദേഹത്തിന്‍റെ മരണത്തിനുത്തരവാദികളായവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.ഒരുതരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളും ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ നടത്തുന്നില്ല.എന്നിട്ടും ആശയപരമായി എതിര്‍ക്കുന്നവരെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് വകവരുത്തി അതിലൂടെ പാര്‍ട്ടിയുടെ വളര്‍ച്ച തടയാമെന്നത് വ്യാമോഹമാണ്.ഇത്തരം വിലകുറഞ്ഞ ചെയ്തികള്‍ ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം മാത്രമേയുണ്ടാകൂ.

Thursday 1 September 2016

മന്ത്രി സുധാകരന് ഒരു തുറന്ന കത്ത്

മന്ത്രി സുധാകരന് ഒരു തുറന്ന കത്ത്
അങ്ങയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽ സർക്കാർ പരിപാടി കളിൽ നിലവിളക്ക് കത്തിക്കരുതെന്നും സ്കൂളുക്കിൽ അസംബ്ലി കുടുംബോൾ നമുക്ക് ജാതി ഇല്ലാ എന്ന് ഉറക്കെ വിളിച്ചു പറയണമെന്നും ഒരു പ്രത്യേക മതത്തിലെ ദൈവത്തിന്റെ അംഗലാവണ്യം വർണ്ണിച്ചു കൊണ്ടുള്ള പ്രാർത്ഥന വേണ്ടന്നും ഒക്കെ പറയുക ഉണ്ടായി അതിൽ ചില കാര്യങ്ങളിലെ യോജിപ്പും വിയോജിപ്പും അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുവാനാണ് ഈ കത്ത് എഴുതുന്നത്
ലോക രാജ്യങ്ങളിൽ ഭാരത സംസ്കാരത്തിന് വലിയ സ്വീകാര്യത ആണ് ഉള്ളത് ഒരു ചടങ്ങിൽ നിലവിളക്ക് തെളിയിക്കുക എന്നുള്ളത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് അന്തകാരത്തെ മാറ്റി വെളിച്ചത്തെ വരവേൽക്കുക എന്നതാണല്ലോ ദീപം തെളിക്കുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഇത് എല്ലാ വിഭാഗം ജനങ്ങളും ആചരിക്കുന്നു മുസ്ലിം വിഭാഗത്തിലെ ചിലർ നിലവി ള ക്ക് കത്തിക്കാറില്ല അത് അവരുടെ വിശ്വാസം അതിനുള്ള സ്വാതന്ത്രം അവർക്കുണ്ട് അതാണ് ഭാരത സംസ്കാരം മാതൃഭൂമി ചാനലിൽ അങ്ങ് രാമായണം വായിച്ചതും കത്തിച്ച നിലവിളക്കിനു മുന്നിലായിരുന്നു എന്നുള്ളത് ഓർക്കുക അങ്ങ് പങ്കെടുത്ത ചില പൊതു പരിപാടികളിലും, പാർട്ടി പരിപാടി കളിലും, അങ്ങ് പ്രസംഗിക്കും ബോൾസമീപത്തുള്ള മസ്ളിം പള്ളികളിൽ ബാങ്ക് വിളിക്കുംബോൾ പ്രസംഗം നിർത്തി നിശബ്ദനായി നിൽക്കാറുണ്ട് അത് ഒരു സംസ്കാരമാണ് നല്ലത് തന്നെ ഭൂരിപക്ഷത്തിന്റെയോ, ന്യൂനപക്ഷത്തിന്റെയോ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാതെ പരസ്പര സ്നേഹത്തോടെ ജിവിക്കു വാൻ കഴിയുന്നത് ഭാരത സംസ്കാരത്തിന്റെ മഹിമ ആണ് ഈ സംസ്കാരത്തെ ആർക്കെങ്കിലും വേണ്ടി പണയപ്പെടുത്തുവാൻ അങ്ങ് ശ്രമിക്കരുത് നിലവിളക്ക് കത്തിക്കാത്ത മുൻ മന്ത്രി അബ്ദുറബ്ബ് പോലും പറയാത്ത കാര്യമാണ് അങ്ങ് പറഞ്ഞത് ഇത് ആരെ പ്രീതിപ്പെടുത്താൻ വേണ്ടി ആണ് ശ്രീനാരായണ ഗുരുദേവന്റെ നമുക്ക് ജാതി ഇല്ലാ എന്ന സന്ദേശത്തിന്റെ ശതാബ്ദി ആഘോഷിക്കും ബോൾ ആ സന്ദേശം സ്കൂളുകളിൽ നിന്നും ആരംഭിക്കണം എന്ന് പറഞ്ഞത് 100 % ശരിയാണ് എന്നാൻ ശ്രീനാരായണ ഗുരുദേവൻ രജിച്ച സർവ്വ മത പ്രാർത്ഥനയായ ദൈവദശകത്തിന്റെ രജനാ ശതാബ്ദി ആഘോഷിച്ചത് കഴിഞ്ഞ വർഷമാണ് ഇതിന്റെ ഭാഗമായി പൊതു പരുപാടികളിലും സ്‌കൂളുകളിലും പ്രാർത്ഥന ദൈവദശകം ആക്കുവാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട് ഇത് നടപ്പാക്കിയാൽ ഒരു ദൈവത്തിന്റെയും അംഗലാവണ്യം വിവരിച്ച് പ്രാർത്ഥിക്കില്ല ഇത് നടപ്പാക്കുവാൻ അങ്ങ് ശ്രമിക്കും എന്നു വിശ്വസിക്കുന്നു ഭൂരിപക്ഷത്തെ ആക്ഷേപിച്ച്ഏതെങ്കിലും
ഒരു വിഭാഗത്തെ പ്രീതിപ്പെടുത്തുവാനോ, പ്രീണിപ്പിക്കുവാനോ അവരുത് അങ്ങയെ പോലുള്ളവരുടെ നിലപാടുകൾ ഭൂരിപക്ഷം ജനങ്ങളും അത് ആഗ്രഹിക്കുന്ന
ബഹുമാനപൂർവ്വം
സന്തോഷ് ശാ
ന്തി
,കുട്ടനാട്

Friday 26 August 2016

ഭാര്യയുടെ മൃതദേഹ ചുമട മനുഷ്യ സംസ്കാരത്തിൽ മനുഷ്യത്വത്തിന്‌ പറ്റിയ അപജയമാണ്

aa
a
ദനാ .... നീ ചുമന്നത് നിന്റെ ഭാര്യയുടെ മൃതദേഹമാണ് ....
എന്നാൽ നീ ചുമന്നത് ഒരു വെറും മനുഷ്യന്റെ മൃത ദേഹം മാത്രമായിരുന്നില്ല ...
നീ നടത്തിയത് ഒരു മൃതദേഹ ചുമടല്ല ... ഈ പൈതൃക പൊങ്ങച്ചങ്ങളുടെ കല്ലറകളിൽ നിന്നും നിന്റെ സ്നേഹത്തിന്റെ രാമരാജ്യത്തേക്കുള്ള തീർത്ഥാടനം ആണ്...
ഈ ദുരിത യാത്ര ഒരു ഭരണകൂടത്തിന്റെ പരാജയം മാത്രമല്ല.
മറിച്ചു ഒരു ജനതയുടെ സാംസ്കാരിക അധഃപതനത്തിന്റെ കെട്ടുകാഴ്ച കൂടിയാണ് ..
സ്വതന്ത്രം കൂടി പോയതിൽഅഹങ്കരിക്കുന്ന ,
സമത്വ സുന്ദര ജനാധിപത്യ ദേശത്തെ പൗരാവകാശ സംരക്ഷണത്തിന്റെ പരാജയമല്ല. ,മറിച്ചു
ഒരു മനുഷ്യ സംസ്കാരത്തിൽ മനുഷ്യത്വത്തിന്‌ പറ്റിയ അപജയമാണ്

ദന മഞ്ജി ....
പത്തു കിലോമീറ്റർ നീ ചുമന്നത് നിൻറെ ഭാര്യയുടെ മൃത ദേഹമല്ല..
വീരവാദം മുഴക്കുന്ന, അഹങ്കരിക്കുന്ന , ഒരു സാംസ്കാരിക പൈതൃകത്തിന്റെ ചീഞ്ഞു തുടങ്ങിയ പുറംപൂച്ചുകളുടെ ദുർഗന്ധം വമിക്കുന്ന ശവത്തെയാണ് ...
നീയൊരു ആൺകുട്ടിയാണ് ദനാ .....
ശ്രീ രാമനെ പോലെ ......
നിന്റെ ഭാര്യ അമങ്ഗ ദേ യുടെ മൃത ദേഹവും പേറി
നിന്റെ ഈ നടപ്പു സ്നേഹത്തിന്റെ രാമ രാജ്യത്തിലൂടെയാണ് ....
പിന്നിലും മുന്നിലും നിന്ന് പടമെടുത്തു കാഴ്ച്ചകണ്ട കപട സാംസ്കാരിക തെണ്ടികളുടെ മുഖത്ത് നീ കൊടുക്കുന്ന തൊഴികളാണ് നിന്റെ ഓരോ കാൽവയ്പുകളും ....
നീ ചുമന്നത് മഹത്തായ ഒരു പാരമ്പര്യത്തിന്റെ പൊള്ളത്തരങ്ങൾ പൊളിച്ചെഴുത്തുകളാണ് ...
വൃത്തി കെട്ട കുടുംബ ജീവിത നാടകങ്ങളുടെ പൊളിച്ചെഴുത്തു ..

സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും വ്യഭിചരിക്കുന്ന രാഷ്ട്രീയ പാർട്ടി.കളുടെ വ്യവസ്ഥിതിയുടെ തലയിലാണ് നീ ചവിട്ടിയത്..
നീ നടന്ന വഴിയിലെ മണല്തരികൾ പുണ്യം ചെയ്തവയാണ്..
നീ കടന്നു പോയ വഴിയേ പാഞ്ഞു പോയ കാറ്റിന് ഭാഷയില്ലാത്ത, മുഖവുര ഇല്ലാത്ത ഒരാദര്ശത്തിന്റെ ചൂടും ചൂരും ഉണ്ട്..
നീയത് തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല എന്ന് എനിക്കറിയാം...
ഇരുട്ടിൽ വേദിയിൽ മാത്രം തെളിഞ്ഞു നിന്ന ആഡംബര വിളക്കിന്റെ വെളിച്ചത്തിൽ ഇന്ത്യയുടെ സാംസ്കാരിക മഹിമ വിളമ്പുന്നവരുടെ മുന്നിൽ നീ ഒരു കെടാ വിളക്കായിരിക്കും ....
യോഗ്യ ന്മാരായി ചമയുന്നവരുടെ ആരോഗ്യ രഹസ്യങ്ങളെ നീ വെല്ലു വിളിച്ചത് നീ നിന്റെ ഭാര്യയുടെ മൃത ദേഹവും ചുമന്നു കൊണ്ടാണ് ....
ആർഭാടം കാട്ടി രമിക്കുന്ന നിലവിളിക്കുന്ന മനുഷ്യന് ദൈവത്തിനുള്ള വെറുപ്പിന് കാലം നൽകുന്ന സാക്ഷ്യമായിരിക്കും നിന്റെ മകളുടെ കരഞ്ഞു വീർത്ത മുഖത്തെ ആ കണ്ണുകൾ ,

കാളിയന്റെ തലയിൽ താണ്ഡവമാടിയ ഭഗവാന്റെ നാട്ടിൽ നീയാടിയ ഈ ലീല പക്ഷെ ഹൃദയ രക്തം ചാലിച്ചായി പോയല്ലോ ഭാരത പുത്രാ...ഇവിടെ പേര് കേട്ടാൽ അഭിമാന പൂരിതമാകാൻ എന്തോ അന്തരംഗത്തിനൊരു വിഷമം ... വിദേശീയരിൽ നിന്ന് പിടിച്ചു വാങ്ങിയ സ്വദേശി സ്വാതന്ത്ര്യത്തിന്റെ എഴുപത് വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ
നീ സ്വാതന്ത്ര്യത്തിനും അതിന്റെ പൗരാവകാശങ്ങൾക്കും മേൽ നടത്തിയ ഈ പൊളിച്ചെഴുത്ത്
മഹത്തായ ഒരു രാജ്യത്തിന്റെ പൈതൃകങ്ങളിലെ മനുഷ്യാവകാശ സങ്കൽപ്പങ്ങളെ കൂടി ആയി പോയല്ലോ.....ദനാ...................
🚩
🌺🚩ബിജു കോന്നി🚩
🌺🚩

Monday 15 August 2016

BDJSസംസ്‌ഥന കമ്മറ്റി അംഗ.ശ്രീ.സന്തോഷ് ശാന്തി (കുട്ടനാട് )ന് അഭിനന്ദനങ്ങള്‍



   BDJS ആലപ്പുഴ ജില്ലായില്‍നിന്ന് സംസ്‌ഥന കമ്മറ്റി അംഗമായ്  തെരഞ്ഞെടുത്ത  SNDP യോഗം മുന്‍  കൗണ്സിലര്‍  ശ്രീ.സന്തോഷ് ശാന്തി  (കുട്ടനാട്)ന്  അഭിനന്ദനങ്ങള്‍
*****************************
ഭാരത്  ധര്മ്മ  ജനസേന  ആലപ്പുഴ  ജില്ലാ കമ്മറ്റി 
dt 11-8 -2016 

 
1 പ്രസിഡന്റ്  - ശ്രീ .അഡ്വ .രാജേഷ് ചന്ദ്രന്‍ (ഹരിപ്പാട് )

2 വൈസ്  പ്രസിഡന്റ് (1ശ്രീ . )കെ .ബി .വത്സകുമാര്‍ ( അമ്പലപ്പുഴ )
                                (2 )ശ്രീ .റ്റി .അനിയപ്പന്‍ ( അരൂര്‍ ) 
                                (3.  )ശ്രീ .പ്രീദീപ് ലാല്‍ (കായംകുളം )
  സെക്രട്ടറി            (1 ശ്രീ .)പി .സി .രാജേന്ദ്രന്‍ (ആലപ്പുഴ )
                               (2 )ശ്രീ .പി  എസ്സ് .എന്‍ .ബാബു (ചേര്ത്തല )
                              (3 )ശ്രീമതി .ജയ അജയകുമാര്‍ (കുട്ടനാട് )
ജോ ,സെക്രട്ടറി   (1 )ശ്രീമതി .പുഷ്പാ ശശികുമാര്‍ (ചെങ്ങന്നൂര്‍)
                             (2 )ശ്രീ.ഷിബു ലാല്‍ (അരൂര്‍)
                             (3 )ശ്രീ.ബിജു വെളിയനാട് (കുട്ടനാട് )
  ട്രഷറര്‍ -        ശ്രീ.റെജി മാവിനാല്‍ (കായംകുളം )
കമ്മറ്റി അംഗങ്ങള്‍ (1 )ശ്രീ.ദയ കുമാര്‍  ചെന്നിത്തല (ചെങ്ങന്നൂര്‍)
                                 (2 )ശ്രീ.അനില്‍ ഐ സെറ്റ് (മാവേലിക്കര )
                                 (3 )ശ്രീ.സജികുമാര്‍ പാറ്റൂര്‍ (മാവേലിക്കര )
                                 (4 )ശ്രീ.പ്രീദീപ് പുറക്കാട്‌ ( അമ്പലപ്പുഴ )
                                 (5  )ശ്രീ.പി .വി .സാനു   ( അമ്പലപ്പുഴ )
                                 6  )ശ്രീമതി. ബിന്ദു കാളാത്ത് ( അമ്പലപ്പുഴ )
                                (7  )ശ്രീ അഡ്വ .രാമന്‍ പിള്ള (കായംകുളം )
                                        (8  )ശ്രീ.അജയന്‍ ( അരൂര്‍ ) 
                                          (9 )ശ്രീ.കെ .പി .ദിലീപ് കുമാര്‍ ( അരൂര്‍ ) 

7 സംസ്‌ഥന കമ്മറ്റി അംഗങ്ങള്‍ 
(1 ) ശ്രീ.ഷാജി.എം.പണിക്കര്‍(മാവേലിക്കര )
                                               
 (2 )ശ്രീ.പ്രഫ..സി .എം .ലോഹിതന്‍  (ഹരിപ്പാട് )
                                   
(3 )ശ്രീ.കെ .കെ .മഹേഷേന്‍ (ചേര്ത്തല )
                                    
 (4 )ശ്രീ.സന്തോഷ് ശാന്തി  (കുട്ടനാട് )